
ശ്രീനഗര്‍: ഹിസ്ബുല്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ മുസാഫര്‍ വനിയെ വധിച്ചതിനെത്തുടര്ന്നുണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശ്രീനഗര്‍ നഗരം, ദക്ഷിണ കശ്മീര്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും താല്‍ക്കാലികമായി നിരോധിച്ചിട്ടുമുണ്ട്. സ്കൂള്‍ പരീക്ഷകളെല്ലാം മാറ്റിവച്ചിട്ടുണ്ട്.
വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ യുവാക്കളെ ഹിസ്ബുല്‍ മുജാഹിദീനിലേക്ക് എത്തിക്കുന്നയാളായിരുന്നു വനി. 2010 ല്‍ സഹോദരനെ സൈന്യം വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് വനി തീവ്രവാദ ഗ്രൂപ്പില്‍ ചേരുന്നത്. കശ്മീരിലെ സമ്പന്ന കുടുംബത്തില്‍പ്പെട്ടയാളാണ് 21 കാരനായ വനി.