2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സാംസ്‌കാരിക കേരളമറിയണം, കഥകളുടെ സുല്‍ത്താന്റെ ജന്മഗൃഹം സ്വകാര്യബാങ്കിന്റെ കസ്റ്റഡിയില്‍ക്കിടന്ന് ശ്വാസം മുട്ടുകയാണ്

  • ഏറ്റെടുത്ത് മികച്ച സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റണമെന്നാ
    വശ്യം

തലയോലപ്പറമ്പ്: മലയാളത്തിന്റെ അനശ്വര കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മഗൃഹം ഇപ്പോള്‍ സ്വകാര്യബാങ്കിന്റെ സ്വന്തം. ബഷീര്‍ കുടുംബസമേതം താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീടിനിപ്പോള്‍ പേര് ഫെഡറല്‍ നിലയമെന്നാണ്. അതെ. വീട് ബാങ്ക് സ്വന്തമാക്കിയതോടെയാണ് ഈ പേരുവീണത്. പാത്തുമ്മായുടെ ആടും ബാല്യകാലസഖിയും അങ്ങനെയങ്ങനെ എണ്ണമറ്റ കഥകളും കഥാപാത്രങ്ങളും ജനിക്കുകയും ജീവിക്കുകയും ചെയ്ത വീടാണ് ബാങ്ക് സ്വന്തമാക്കിയത്. അനുഭവ സമ്പത്തുകൊണ്ട് ഉന്നതമായ രചനകള്‍ നിര്‍വഹിച്ച കഥകളുടെ സുല്‍ത്താന്റെ ജന്മവീട് ഏറ്റെടുത്ത് മികച്ച സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.

 

ബഷീറിന്റെ ജന്മഗൃഹത്തിലുള്ള ഫെഡറല്‍ബാങ്കില്‍
കഥാകാരന്റെ ചാരുകസേരക്കരികില്‍ കവി. പി.കെ ഗോപി

 

നാടുമുഴുവന്‍ ബഷീര്‍ അനുസ്മരണങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് നമ്മള്‍. പലയിടത്തും സ്മാരകങ്ങള്‍ ഉയരുന്നതും സന്തോഷം പകരുന്നു, എന്നാല്‍ തലയെടുപ്പുള്ള എഴുത്തുകാരന്റെ ജന്മവീട് സ്വകാര്യബാങ്കിന്റെ കസ്റ്റഡിയില്‍ക്കിടന്ന് ശ്വാസം മുട്ടുന്നത് സാംസ്‌കാരിക കേരളം അറിയാതെ പോകുകയാണ്. ഫെഡറല്‍ ബാങ്കിനുള്ളില്‍ ബഷീറിന്റെ വീട്ടിലെ കിണറും കഥാകാരന്‍ ഉപയോഗിച്ച കസേരയും പ്രമാണവും ഫോട്ടോയും എല്ലാം ഉണ്ട്. ഇവ സംരക്ഷിക്കാന്‍ ബാങ്ക് സൗമനസ്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതെങ്ങനെ ബാങ്ക് കൈവശപ്പെടുത്തി എന്നറിയില്ല.

ബഷീര്‍ കൃതിയായ ബാല്യകാലസഖിയുടെ പേരില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവന നല്‍കുന്ന എഴുത്തുകാര്‍ക്കുള്ള
പുരസ്‌കാര ചടങ്ങ് ഇത്തവണ സംഘടിപ്പിച്ചത് കഥാകാരന്റെ വീട് നിലനിന്നിരുന്ന ഫെഡറല്‍ നിലയത്തിലായിരുന്നു.  ഇരുപത്തിയെട്ടാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടി ഉത്ഘാടനം ചെയ്തത് ബിനോയ് വിശ്വം എം.പിയായിരുന്നു.
ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവായ പ്രശസ്ത കവി പി.കെ ഗോപി പോലും മഹാനായ എഴുത്തുകാരന്റെ ജന്മഗൃഹം അന്യാധീനപ്പെട്ടുപോയതില്‍
അമര്‍ഷം രേഖപ്പെടുത്തി. എഴുത്തിന്റെയും അനുഭവാഗ്നിയുടെയും ഉടമയായ അവധൂത വിശുദ്ധന്റെ ജന്മഗൃഹം കാലങ്ങള്‍ക്കിപ്പുറം കണ്ടു നില്‍ക്കുമ്പോള്‍ ഓര്‍മകള്‍ ഇളകി മറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.