ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണ്‍ അതിന്റെ അവസാനത്തേക്കടുത്തിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിനകം തന്നെ 16ാം ഐ.പി.എല്‍ സീസണിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മെയ് 26ന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് ക്വാളിഫയറില്‍ ജയിക്കുന്ന ടീമായിരിക്കും മെയ് 28ന് നടക്കുന്ന ഫൈനലില്‍ ചെന്നൈയുടെ എതിരാളികള്‍. 26ന് നടക്കുന്ന മത്സരത്തില്‍ മുംബൈക്ക് വിജയിക്കാന്‍ സാധിച്ചാല്‍ ആവേശകരമായ ചെന്നൈ-മുംബൈ എല്‍ ക്ലാസിക്കോ പോരാട്ടത്തിനായിരിക്കും ഐ.പി.എല്ലിന്റെ ഫൈനല്‍ ദിനം സാക്ഷ്യം വഹിക്കുക. ഇതിന് മുമ്പ് നാല് തവണ മുംബൈയും ചെന്നൈയും തമ്മില്‍ കലാശപ്പോരില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു.
എന്നാല്‍ ഒരിക്കല്‍ കൂടി ഫൈനലില്‍ മുംബൈയെ എതിരിടാന്‍ ചെന്നൈക്ക് ഒട്ടും താത്പര്യമുണ്ടാകില്ല എന്ന് വെളിപ്പെടപത്തു രംഗത്ത് വന്നിരിക്കുകയാണ് ആര്‍.സി.ബിയുടെ ഹാള്‍ ഓഫ് ഫെയിം താരങ്ങളിലൊരാളായ ക്രിസ് ഗെയ്ല്‍.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ മുംബൈ-ചെന്നൈ ഫൈനല്‍ സാധ്യതകളെക്കുറിച്ച് സംസാരിക്കവെയായിരുന്നു ഗെയ്ല്‍ ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയത്.
‘ ഗുജറാത്തിന് നടക്കാനിരിക്കുന്ന ക്വാളിഫയര്‍ മാച്ചില്‍ ഒരു മുന്‍തൂക്കമുണ്ട്. കാരണം മുംബൈ അവരുടെ ഹോം സ്‌റ്റേഡിയത്തിലേക്കാണ് കളിക്കാനായി ചെല്ലുന്നത്. എന്നാല്‍ മുംബൈ ഫൈനലില്‍ എത്തുന്നതിനോട് ചെന്നൈക്ക് തീരെ താത്പര്യം കാണില്ല. കാരണം സി.എസ്.കെക്ക് അവരെ ഫൈനലില്‍ നേരിടാന്‍ ഒട്ടും താത്പര്യമില്ല,’ ഗെയ്ല്‍ പറഞ്ഞു.അതേസമയം ചെന്നൈയുടെ ബൗളിങ് പരിശീലകനായ ബ്രോവോ, തനിക്ക് മുംബൈയെ ഫൈനലില്‍ നേരിടാന്‍ താത്പര്യമില്ലെന്ന് തമാശയായി പറഞ്ഞിരുന്നു.
Comments are closed for this post.