2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബിറ്റ്‌കോയിന്‍ മൂല്യം 50,000 ഡോളര്‍ കടന്ന് കുതിക്കുന്നു

 

ലോകത്തെ ഏറ്റവും ജനപ്രിയമായ ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം 50,000 ഡോളര്‍ കടന്നു. മെയ് 15ന് ശേഷം ഇതാദ്യമായാണ് അരലക്ഷം ഡോളര്‍ കടക്കുന്നത്.

രാവിലെ 9.30ന് 50,226.52 ഡോളറാണ് ബിറ്റ്‌കോയിന്റെ മൂല്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു ശതമാനം കുത്തനെയുള്ള ഉയര്‍ച്ചയാണുണ്ടായത്.

ഇതോടെ, ബിറ്റ്‌കോയിന്റെ മാര്‍ക്കറ്റ് മൂലധനം ഒരു ട്രില്യണ്‍ ഡോളറിനടുത്തെത്തി. 943 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണിപ്പോള്‍.

അതേസമയം, രണ്ടാമത്തെ ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ എതറിന്റെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 3,351.52 ഡോളറാണ് ഇപ്പോഴത്തെ മൂല്യം. എതറിന്റെ മാര്‍ക്കറ്റ് മൂലധനം 392.60 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.