റിയാദ്: എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചതോടെ ആഗോള എണ്ണവിപണിയില്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍ ബാരലിന് 86 ഡോളര്‍ വരെയെത്തി. വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ലഭ്യതയിലും കുറവ് രേഖപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷമാണ് ആഗോള എണ്ണ വിപണിയില്‍ ഉണര്‍വ് പ്രകടമാകുന്നത്.
ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് 75 സെന്റ് ഉയര്‍ന്ന് ബാരലിന് 85.55 ഡോളര്‍ വരെയെത്തി. ഇന്റര്‍മീഡിയറ്റ് ക്രൂഡിന് 80 സെന്റ് ഉയര്‍ന്ന് ബാരലിന് 82.05 ഡോളറാണ് വില. ഉല്‍പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള കയറ്റുമതിയില്‍ കുറവ് വന്നതാണ് വിലവര്‍ധനക്ക് ഇടയാക്കിയത്. ഉല്‍പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചതോടെ ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചു.
ഒപെക് കൂട്ടായ്മ രാഷ്ട്രങ്ങള്‍ വിലയില്‍ വര്‍ധന വരുത്തിയതിനാല്‍ ചൈനീസ് കമ്പനികള്‍ സ്റ്റോക്കെടുക്കുന്നത് വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സൗദിയില്‍ നിന്നുള്‍പ്പെടെയുള്ള എണ്ണ കയറ്റുമതിയില്‍ കുറവ് വരാന്‍ ഇടയാക്കി. ചൈനയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതിയില്‍ ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ 31 ശതമാനത്തിന്റെ കുറവുണ്ട്. എന്നാല്‍ റഷ്യചൈന കരാര്‍ നിലനില്‍ക്കുന്നതിനാല്‍ കുറഞ്ഞ വിലക്കുള്ള റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ചൈന തുടരുന്നുണ്ട്.
Comments are closed for this post.