റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ: ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം വിദേശകാര്യ മന്ത്രി കിരീടവകാശിക്ക് കൈമാറി.
കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള നടപടികളും, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു.
കൂടിക്കാഴ്ചയിൽ സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഇന്ത്യയിലെ സഊദി അംബാസഡർ സാലിഹ് അൽ ഹുസൈനി, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഓഫീസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ശിൽബക് അംബോലെ എന്നിവരും പങ്കെടുത്തു.
Comments are closed for this post.