അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: വിദേശ രാജ്യങ്ങളിൽ നിന്ന് വിശുദ്ധ ഭൂമിയിലേക്ക് ഉംറ തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. ഈ വർഷത്തെ ഉംറ സീസൺ തുടങ്ങിയത് മുതൽ അഞ്ചുമാസത്തിനിടെ 40 ലക്ഷം വിസകൾ അനുവദിച്ചതായി സഊദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു മുതൽ കഴിഞ്ഞദിവസം വരെ വിദേശ തീർഥാടകർക്ക് അനുവദിച്ച ഉംറ വിസകളുടെ കണക്കാണിത്.
വിദേശങ്ങളിൽ നിന്ന് ഉംറ വിസക്കാർ കൂടുതലായി എത്തുന്നതിനാൽ നിലവിൽ മക്കയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശങ്ങളിൽ നിന്ന് ഉംറ വിസ ലഭിക്കാനുള്ള മാർഗങ്ങൾ ഹജ്ജ്ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിദേശ തീർഥാടകർക്ക് അറിയാൻ സാധിക്കും. നുസുക്, മഖാം പ്ലാറ്റ്‌ഫോമുകൾ വഴി ഉംറ പാക്കേജുകൾ വാങ്ങാനും ഇവയ്ക്കുള്ള പണമടക്കാനും സാധിക്കും.
ടൂറിസ്റ്റ്, സന്ദർശന, വ്യക്തിഗത വിസകൾ അടക്കം എല്ലാ വിസകളിലും സഊദിയിൽ പ്രവേശിക്കുന്ന മുസ്‌ലിംകൾക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി ബുക്ക് പെയ്ത് പെർമിറ്റുകൾ നേടി ഉംറ നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും സാധിക്കും. ഉംറ വിസാ കാലാവധി 90 ദിവസമായി ദീർഘിപ്പിക്കുകയും സഊദിയിലെ ഏത് വിമാനത്താവളങ്ങളിൽ ഇറങ്ങാനും തിരിച്ചുപോകാനും സഊദി മുഴുവനായി സഞ്ചരിക്കാനും ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. ഈ സൗകര്യങ്ങളും വിദേശ ഉംറക്കാരുടെ ഒഴുക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.
Crowds of Umrah pilgrims; 40 lakh visas were granted in five months
Comments are closed for this post.