ദോഹ:അവസാന മിനുറ്റ് വരെ ശക്തമായി പോരാടി മൊറോക്കോ ക്രൊയേഷ്യ മത്സരം ഗോള്‍രഹിത
സമനിസയില് പിരിഞ്ഞു. പരസ്പരം നിരന്തരം ആക്രമണ പ്രത്യാക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടും ക്രൊയേഷ്യയ്ക്കും മൊറോക്കോയ്ക്കും വല കുലുക്കാന്‍ മാത്രം കഴിഞ്ഞില്ല.
കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞത് മൊറോക്കോയ്ക്ക് നേട്ടമാകും. ഫിനിഷിങ്ങിലെ പോരായ്മയാണ് ലൂക്ക മോഡ്രിച്ചിനും സംഘത്തിനും വിനയായത്.
അല്‍ ബയത്ത് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ശക്തരായ ക്രൊയേഷ്യയെ മൊറോക്കോ സമനില പൂട്ടിട്ടത്. മികച്ച നീക്കങ്ങളുമായി ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ച മൊറോക്കോവിങ്ങുകളിലൂടെ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ചില നീക്കങ്ങളും ലക്ഷ്യ കാണാതെ പോയി. ഇഞ്ചുറി ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളെന്നുറുച്ച ക്രൊയേഷ്യന്‍ നീക്കം രക്ഷപ്പെടുത്തിയത് മൊറോക്കോ ഗോള്‍ കീപ്പറുടെ തകര്‍പ്പന്‍ സേവാണ്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
Comments are closed for this post.