2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ക്വാഡ് ഉച്ചകോടിയില്‍ പാകിസ്താനും ചൈനക്കും വിമര്‍ശനം: അഫ്ഗാനിലെ പാക് ഇടപെടലില്‍ ആശങ്കയുമായി ഇന്ത്യയും അമേരിക്കയും

വാഷിംഗ്ടണ്‍: ക്വാഡ് ഉച്ചകോടിയിലും പാകിസ്താന് വിമര്‍ശനം. അഫ്ഗാനിലെ സാഹചര്യങ്ങളില്‍ ഉച്ചകോടി ആശങ്ക പങ്കുവെച്ചു. ചൈനയുടെ ഇടപെടലുകളെയും ക്വാഡ് ഉച്ചകോടി രൂക്ഷമായി വിമര്‍ശിച്ചു.
അഫ്ഗാനിലെ പാകിസ്താന്‍ ഇടപെടലിലാണ് ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് അപലപനീയമാണ്. ഇത്തരം നീക്കങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പ്രതികരണം. തീവ്രവാദത്തെ ആരും പ്രോത്സാഹിപ്പിക്കരുത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ് പാകിസ്താന്റെ നീക്കങ്ങളെന്നും ഇരു രാജ്യങ്ങളും വിലയിരുത്തി.

വൈറ്റ്ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ജോ ബൈഡന്‍ നല്‍കിയത്. ഒന്നര മണിക്കൂറാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ-യു.എസ് സഹകരണത്തിനാകുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തു. ഇന്തോ പസഫിക് മേഖലയില്‍ ഒരുമിച്ച് നീങ്ങാന്‍ നാലു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്ന് യു.എന്‍ പൊതുസഭാ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.