2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ടെലിവിഷന്‍ ഷോയില്‍ ചന്ദ്രയാന്‍ ലാന്‍ഡറില്‍ കാവിക്കൊടി; സുരേഷ് ചാവങ്കക്ക് വ്യാപക വിമര്‍ശനം

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡറില്‍ കാവിക്കൊടി നാട്ടിയ ഗ്രാഫിക്‌സ് ചിത്രങ്ങള്‍ പശ്ചാത്തലമാക്കി ടെലിവിഷന്‍ ഷോ നടത്തിയതിന് സുദര്‍ശന്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവങ്കക്ക് വിവിധ കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം. ചന്ദ്രനില്‍ ആര്‍ക്കാണ് അവകാശമെന്ന ചോദ്യവുമായി മുസ്‌ലിം ക്രിസ്ത്യന്‍ ഹിന്ദു പണ്ഡിതര്‍ക്കൊപ്പം സംവാദമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചന്ദ്രയാന്‍ ലാന്‍ഡറില്‍ കാവിക്കൊടി നാട്ടിയിരിക്കുന്ന തരത്തിലുളള ഗ്രാഫിക്‌സ് സുരേഷ് ചാവങ്കെ ഉപയോഗിച്ചിരിക്കുന്നത്.

ഇതോടെയാണ് ഇയാള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ സുരേഷിന് തന്റെ സ്റ്റുഡിയോയില്‍ എന്തും ചെയ്യാമെന്നും ഒരു നിയമനടപടിയുമുണ്ടാകില്ലെന്നും മാധ്യമപ്രവര്‍ത്തകനായ ആസിഫ് ഖാന്‍ ട്വീറ്റ് ചെയ്തു.നേരത്തെ ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡറിലേക്ക് മുസ്‌ലിം വേഷധാരികള്‍ കല്ലെറിയുന്ന തരത്തിലുളള ഒരു കാര്‍ട്ടൂണ്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഇയാള്‍ പങ്ക് വെച്ചിരുന്നു. വഖഫ് ബോര്‍ഡിനേയും വഖഫ് സ്വത്തുക്കളെയും കളിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഈ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.
തീവ്ര ഹിന്ദുത്വവാദിയായ ഇയാള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നതിലൂടെ കുപ്രസിദ്ധനാണ്.

Content Highlights:criticism in suresh chavanke hate crimes


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.