2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സഊദിയില്‍ വിജയത്തോടെ തുടങ്ങി; പോയിന്റ് പട്ടികയില്‍ ക്ലബ് ഒന്നാമതെത്തി

 

റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി അറേബ്യൻ ലീഗിൽ വിജയത്തോടെ തുടങ്ങി. മത്സരത്തിൽ ഗോളടിച്ചില്ലെങ്കിലും മികച്ച കളി പുറത്തെടുത്ത താരത്തിന്റെ സഹായത്തോടെ അൽ നസർ വിജയിക്കുകയും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു. അൽ ഇത്തിഫാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽനസർ തോൽപ്പിച്ചത്. ആൻഡേഴ്‌സൺ ടലിസ്‌കയാണ് അൽ നസറിനായി ഗോൾ നേടിയത്. അൽനസ്‌റിന്റെ റിയാദിലെ ഹോം ഗ്രൗണ്ടായ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്കിടയിലായിരുന്നു മത്സരം.

ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ടച്ചുകളായും സ്റ്റെപ് ഓവറുകൾ നടത്തിയും ആരാധകരുടെ കയ്യടി വാങ്ങി. മത്സരത്തിൽ ക്രിസ്റ്റ്യാനോ നിരവധി അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയുംചെയ്തു. 31 മത്തെ മിനിറ്റിൽ ആൻഡേഴ്‌സൺ ടലിസ്‌ക ആണ് അൽനസ്‌റിനായി ഗോൾ നേടിയത്. ബോക്‌സിലേക്കുള്ള ഉയർന്ന പാസിൽ ക്രിസ്റ്റ്യാനോ ഹെഡിനായി ചാടിയെങ്കിലും മാർക്ക്‌ചെയ്യപ്പെടാതെ അദ്ദേഹത്തിന്റെ സമീപത്തുനിന്ന ടാലിസ്‌ക്കയുടെ ഹെഡർ കൃത്യം വലയിൽ പതിച്ചു, 1- 0. പിന്നീട് ഗോൾ പിറന്നില്ലെങ്കിലും അൽ നസറിന്റെ ആധിപത്യം ആണ് മത്സരത്തിൽ ഉടനീളം കാണാൻ ആയത്.

ഈ വിജയത്തോടെ അൽ നസർ 14 മത്സരങ്ങളിൽ 33 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഇനി ജനുവരി 26ന് സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ ഇത്തിഹാദിനെ ആകും അൽ നസർ നേരിടുക. കഴിഞ്ഞയാഴ്ച റിയാദിൽ താരസമ്പന്നമായ പി.എസ്.ജിയുമായി നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളടിക്കുകയും മാൻ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കുകയും ചെയ്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.