2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ദോഹ: ഘാനയ്‌ക്കെതിരായ പോര്‍ച്ചുഗലിന്റെ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ എല്ലാ കണ്ണുകളും അഞ്ചാം ലോകകപ്പിനെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലായിരുന്നു. പ്രതീക്ഷിച്ചതു പോലെ വീണ്ടുമൊരു ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ വാര്‍ത്തകളില്‍ ഇടം നേടി. മത്സരത്തിന്റെ 65ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ 1-0ന് മുന്നിലെത്തി. ആ ഗോളോടെ അഞ്ച് വ്യത്യസ്ത ഫിഫ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ക്രിസ്റ്റ്യാനോ മാറി. ഒടുവില്‍ 3-2 എന്ന മാര്‍ജിനില്‍ പോര്‍ച്ചുഗല്‍ ജയിച്ചു.

നാല് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്ത പെലെയെയും ജര്‍മ്മന്‍ താരങ്ങളായ ഉവെ സീലര്‍, മിറോസ്ലാവ് ക്ലോസെ എന്നിവരെയും ക്രിസ്റ്റ്യാനോ മറികടന്നു. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിലും ക്രിസ്റ്റ്യാനോ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. സ്വന്തം പേരിലുള്ള ലോക റെക്കോഡ് വീണ്ടും തിരുത്തി 118 ആയി ഉയര്‍ത്തി. ലോകകപ്പുകളിലെ ക്രിസ്റ്റ്യാനോയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.