2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്ക്: ഹരജിയെ സുപ്രിംകോടതിയില്‍ എതിര്‍ത്ത് കേന്ദ്രം

ന്യൂഡല്‍ഹി: ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന ഹരജിയെ സുപ്രിംകോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍.
ബി.ജെ.പി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്ര നിലപാട്. നിലവില്‍ ശിക്ഷിക്കപ്പെട്ടാല്‍ ആറു വര്‍ഷമാണ് വിലക്ക്.
ഇത് ആജീവനാന്തമാക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നേരത്തെ സുപ്രിംകോടതി തീര്‍പ്പാക്കിയതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
നിയമത്തിനു മുന്നില്‍ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിങ്ങനെ വേര്‍തിരിവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ആജീവനാന്ത വിലക്കിന് പുറമെ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളുടെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി അമികസ് ക്യൂറിയെ നിശ്ചയിച്ചു.
22 സംസ്ഥാനങ്ങളിലെ 2,556 സിറ്റിങ് ജനപ്രതിനിധികള്‍ ക്രിമിനല്‍ക്കേസ് പ്രതികളാണെന്നും മുന്‍ എം.എല്‍.എമാരെയും എം.പിമാരെയും ചേര്‍ത്താല്‍ അത് 4,442 പേര്‍ വരുമെന്നും അമികസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.