2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ട; കുറ്റകൃത്യങ്ങള്‍ പൊലിസില്‍ അറിയിക്കാം

കുറ്റകൃത്യങ്ങള്‍ പൊലിസില്‍ അറിയിക്കാം

സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പൊലിസിന് കൈമാറാം. അതും സുരക്ഷിതമായി തന്നെ. പൊലീസുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പൊലിസിനെ അറിയിക്കാവുന്നതാണ്.

കേരള പൊലിസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി പോല്‍ ആപ്പിലെ service എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പൊലിസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നല്‍കാം.

ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പൊലിസിനെ സഹായിക്കാനായി പൊതുജനങ്ങള്‍ ഇതുവരെ കൈമാറിയത്. നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പൊലിസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോല്‍ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം.

പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.