വിഴുപുരം: തമിഴ്‌നാട് വിഴുപുരത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവ് ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. നിലവിളികേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയെങ്കിലും മാരകമായി മുറിവേറ്റ ധരണി തല്‍ക്ഷണം മരിച്ചു.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഗണേഷിനെ മധുപ്പാക്കത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. മറ്റൊരു കൊലപാതക കേസില്‍ പൊലിസ് അന്വേഷിയ്ക്കുന്ന പ്രതി കൂടിയാണ് ഗണേഷ്. പ്രത്യേക സംഘം രൂപീകരിച്ച് പൊലിസ് അന്വേഷണം തുടരവെ, മധുരപ്പാക്കത്തെ വയലില്‍ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി.
തുടര്‍ന്ന് അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രണയത്തില്‍ നിന്നും ധരണി പിന്മാറിയതാണ് കൊല ചെയ്യാന്‍ കാരണമെന്ന് ഗണേഷ് പൊലിസിനോടു സമ്മതിച്ചു.
Comments are closed for this post.