കൊച്ചി: സ്വപ്ന സുരേഷിനെതിരായ ഗൂഡാലോചനാക്കേസില്‍ ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച്. ബുധനാഴ്ച വൈകിട്ട് മൂന്നിന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മൂന്നിലെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
നേരത്തെ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും ഭീഷണിപ്പെടുത്തി കേസില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ഇയാളുമായുള്ള ഫോണ്‍ സംഭാഷണവും സ്വപ്ന പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം ഷാജ് കിരണ്‍ നിഷേധിക്കുകയായിരുന്നു.
Comments are closed for this post.