2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അവയവ കച്ചവട കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു: എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

തൃശൂര്‍:അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്റെ കീഴിലായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ആശുപത്രികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പങ്ക് പ്രത്യേകം പരിശോധിക്കും.

സംസ്ഥാന വ്യാപകമായി അവയക കച്ചവടക്കം നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും ഇതിനായി നിയമിക്കുക.

ക്രൈംബ്രാഞ്ച് നടത്തിയ ഒരന്വേഷമാണ് എല്ലാത്തിനും തുടക്കം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.