2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.സുധാകരനെതിരേ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ. എസ്.പി, പൊലിസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്

കെ.സുധാകരനെതിരേ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി, പൊലിസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്

കെ.സുധാകരനെതിരേ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ. എസ്.പി, പൊലിസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്

 

തൃശൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേ പുരാവസ്തു തട്ടിപ്പ് കേസില്‍ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ല. മകനെയും അഭിഭാഷകനെയും മാത്രമാണ് മോന്‍സന്‍ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലിസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഡി.വൈ.എസ്.പി റസ്റ്റം പറഞ്ഞു. കെ.സുധാകരന്റെ പേര് പറയാന്‍ ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.

കേസില്‍ മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെത്തിയാണ് അന്വേഷണ സംഘമാണ് മോന്‍സനെ ചോദ്യം ചെയ്തത്. കേസില്‍ കെ. സുധാകരനെയും ഐ.ജി ജി.ലക്ഷ്മണയെയും മുന്‍ ഐ.ജി എസ്.സുരേന്ദ്രനെയും പ്രതി ചേര്‍ത്ത സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പോക്‌സോ കേസില്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. പോക്‌സോ കേസില്‍ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോന്‍സനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡി.വൈ.എസ്.പി ചോദിച്ചു. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.