2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ക്രിക്കറ്റ് ലോകകപ്പ്: സെമികാണാതെ ഇംഗ്ലണ്ട് പുറത്ത്

ക്രിക്കറ്റ് ലോകകപ്പ്: സെമികാണാതെ ഇംഗ്ലണ്ട് പുറത്ത്

അഹമ്മദാബാദ്: ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് പുറത്ത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 33 റണ്‍സിന് തോറ്റതോടെ ഇംഗ്ലണ്ടിന്റെ വിധി കുറിക്കപ്പെട്ടു. ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയായിരുന്നു ഇത്. അഞ്ച് തുടര്‍ജയങ്ങളോടെ ഓസ്‌ട്രേലിയ സെമി സാധ്യത സജീവമാക്കി. ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ഓസീസ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

ഡേവിഡ് മലാന്‍ (64 പന്തില്‍ 50), ബെന്‍ സ്റ്റോക്ക്‌സ് (90 പന്തില്‍ 64), മോയിന്‍ അലി (43 പന്തില്‍ 42), ക്രിസ് വോക്‌സ് (33 പന്തില്‍ 32) എന്നിവരുടെ ഇന്നിങ്‌സുകള്‍ക്കൊന്നും തന്നെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനായില്ല. ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (13), ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (1), ലിയാം ലിവിങ്സ്റ്റണ്‍ (2) എന്നിവരെല്ലാം ഒരിക്കല്‍ കൂടി പരാജയമായി.

   

10 ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസിനായി തിളങ്ങിയത്. സാംപ തന്നെയാണ് കളിയിലെ താരവും. സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ്, കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.