2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് തായ്‌ലന്‍ഡ്; അവസാന ഓവറില്‍ നാലു വിക്കറ്റ് ജയം

ധാക്ക: വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ഇന്ന് തായ്‌ലന്‍ഡ് നടത്തിയത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ അട്ടിമറിക്കാനായി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ നാലു വിക്കറ്റുകള്‍ക്കാണ് തായ് ടീമിന്റെ വിജയം.

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണു നേടിയത്. ഓപ്പണര്‍ സിദ്ര അമീന്റെ അര്‍ധ സെഞ്ചറിയാണു പാക്കിസ്ഥാന്‍ സ്‌കോര്‍ 100 കടത്തിയത്.

64 പന്തുകള്‍ നേരിട്ട സിദ്ര 56 റണ്‍സെടുത്തു പുറത്തായി. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാണിച്ച തായ് ബോളര്‍മാര്‍ക്കു മുന്നില്‍ പാക്കിസ്ഥാന്‍ വനിതകള്‍ ചെറിയ സ്‌കോറിലൊതുങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ തായ്‌ലന്‍ഡ് വിജയലക്ഷ്യത്തിലെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.