
ടെഹ്റാന്: ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്കരിക്കാന്‍ ഇറാനില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ട്രംപിനും അമേരിക്കയ്ക്കും എതിരെ പ്രതികാരമുദ്രാവാക്യങ്ങളാണ് ചടങ്ങില്‍ ഉടനീളം ഉയര്‍ന്നത്. ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനിയുടെ വാക്കുകള്‍ കടുത്തതായിരുന്നു.
‘ഭ്രാന്തന് ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചെന്ന് കരതേണ്ട’- സംസ്കാര ചടങ്ങില്‍ അവര്‍ പറഞ്ഞു. ചടങ്ങ് തത്സമയം സ്റ്റേറ്റ് ടി.വിയില്‍ പ്രക്ഷേപണം ചെയ്തിരുന്നു.
അതേസമയം, ചടങ്ങില്‍ ട്രംപിന്റെ തലയ്ക്ക് വരെ ഇനാം പ്രഖ്യാപിക്കപ്പെട്ടു. ഓരോ ഇറാനിയനും ഒരു ഡോളര്‍ വീതം അതിനായി നല്‍കണമെന്നും അങ്ങനെ 800 ലക്ഷം ഡോളര്‍ ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് നല്‍കണമെന്നും പ്രഖ്യാപനമുണ്ടായി.
Comments are closed for this post.