
കോഴിക്കോട്: കേരളത്തില്‍ സി.പി.എം മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ലൗ ജിഹാദ് പരാമര്‍ശത്തില്‍ സി.പി.എം നേതാവ് ജോര്‍ജ് എം.തോമസിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ജോര്‍ജ് എം.തോമസിന്റേത് നാക്കുപിഴയല്ല. ബോധപൂര്വമാണദ്ദേഹം സംസാരിച്ചത്.
ഞങ്ങളുടെ ഡോക്യുമെന്റ്സില്‍ പറഞ്ഞത് പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു എന്നാണുള്ളതെന്നു പറഞ്ഞാല്‍ അതു നാക്കു പിഴയാണോ. സി.പി.എമ്മിന്റെ നിലപാടുകളല്ലേ. അതിന് സി.പി.എം ജില്ലാ സെക്രട്ടറി
യാണോ മറുപടി പറയേണ്ടതെന്നും സംസ്ഥാന നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം ഷാജിക്കെതിരേ ഉണ്ടായത് രാഷ്ട്രീയ പകപോക്കലാണ്. അദ്ദേഹത്തോടൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.