ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ സി.പി.എം പ്രാദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് രമേഷ് പ്രജാപതി മരിച്ചത്. ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമേഷ് പ്രജാപതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്‍ഡോറിലെ ഗീതാ ഭവന്‍ ചൗരാഹയില്‍ സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്ത ശേഷം അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ നിന്ന് സ്വയം തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ഇന്‍ഡോറിലെ എം.വൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
അംബേദ്കറുടേയും അഷ്ഫാഖുള്ള ഖാന്റെയും ഭഗത് സിംഗിന്റേയും ചിത്രങ്ങളടങ്ങിയതായിരുന്നു രമേഷ് പ്രജാപതി അവസാനം വിതരണം ചെയ്ത ലഘുലേഖകള്‍. അദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ലഘുലേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
പൗരത്വ നിയമത്തിലുണ്ടായ വിഷമമാണ് രമേശിന്റെ മരണത്തിന് കാരണമെന്ന് സി.പി.എം നേതാവ് ബാദല്‍ സരോജ് പ്രതികരിച്ചു. ആത്മഹത്യ ഒന്നിനും പരിഹാരമായ ഒന്നല്ല. സമരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകരുതെന്നും ബാദല്‍ സരോജ് പറഞ്ഞു.
Comments are closed for this post.