തിരുവനന്തപുരം: ബി.ജെ.പി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെ.ഡി.എസിന് മുന്നറിയിപ്പുമായി സി.പി.എം. കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമാണ് ജെ.ഡി.എസ്. വിഷയത്തില്‍ അടിയന്തരമായി പ്രശ്‌നപരിഹാരമുണ്ടാകണമെന്ന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തോട് സി.പി.എം നിര്‍ദ്ദേശിച്ചു.
കേരളം ഭരിക്കുന്നത് എന്‍.ഡി.എ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് സി.പി.എം നിര്‍ദേശം നല്‍കി. പ്രശ്‌നപരിഹാരത്തിന് ജെ.ഡി.എസ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള ജെ.ഡി.എസ് ഒരിക്കലും എന്‍.ഡി.എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി.
നിര്‍ണായക തീരുമാനമെടുക്കാന്‍ കേരള ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം ഏഴിന് ചേരും. എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍.ഡി.എയില്‍ ചേര്‍ന്നതെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ക്ക് സ്വതന്ത്ര തീരുമാനത്തില്‍ എത്തുന്നതില്‍ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.