ആലപ്പുഴ: സി.പി.എം ആലപ്പുഴയില്‍ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തില്‍ ഏരിയാ കമ്മിറ്റി അംഗം എ.ഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിച്ച എ.പി സോണയെ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ ഇയാളെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.ഡി ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍
സാമ്പത്തിക തിരിമറിയെന്ന പരാതിയില്‍ സി.പി.എം കായംകുളം ഏരിയാ സെക്രട്ടറി അരവിന്ദാക്ഷന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍. ശിവദാസ് എന്നിവര്‍ക്കെതിരെ അന്വേഷണ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ സി.പി.എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചില്ല.
Comments are closed for this post.