2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അറസ്റ്റ് ഇ.ഡി മര്‍ദിച്ചത് പുറത്തുപറഞ്ഞതിന്; പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമെന്ന് എംവി ഗോവിന്ദന്‍

അറസ്റ്റ് ഇ.ഡി മര്‍ദിച്ചത് പുറത്തുപറഞ്ഞതിന്; പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റുചെയ്തതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇഡി മര്‍ദിച്ച കാര്യം അരവിന്ദാക്ഷന്‍ പുറത്തുപറഞ്ഞിരുന്നു. അതിന്റെ പ്രതികാര നിലപാടാണ് ഇഡിയെടുത്തത്. അദ്ദേഹത്തെ ഇഡി വേട്ടയാടുകയാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. ഇഡി കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ പാര്‍ട്ടിയിലേക്കെത്താനുളള നീക്കമാണ് നടത്തുന്നത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിക്കുകയാണ്. ഇതിനു വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

   

ചോദ്യംചെയ്യുന്ന മുറി നിങ്ങളെല്ലാം കണ്ടതാണല്ലോ. അദ്ദേഹത്തെ മൃഗീയമായി ആക്രമിക്കുകയും ശക്തമായ രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ചോദ്യംചെയ്യുന്ന മുറിയില്‍ കയറ്റിയാല്‍ മറ്റൊന്നും കാണാനാവില്ല. മൊയ്തീന്‍ ചാക്കില്‍ കെട്ടി പണം കൊണ്ടുപോയെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. മൊയ്തീനെതിരെ മാത്രമല്ല, മറ്റാര്‍ക്കെതിരെ വേണമെങ്കിലും ഇത്തരം നടപടികളുണ്ടായേക്കാമെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.