2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് അരിയങ്ങാടിയില്‍പ്പോലും കിട്ടും’ ബിജുവിനെതിരെയുള്ള രേഖ പുറത്ത് വിട്ട് അനില്‍ അക്കരെ

‘അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് അരിയങ്ങാടിയില്‍പ്പോലും കിട്ടും’ ബിജുവിനെതിരെയുള്ള രേഖ പുറത്ത് വിട്ട് അനില്‍ അക്കരെ

കോഴിക്കോട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന ബിജുവിന്റെ പ്രസ്താവനയ്‌ക്കെതിരേ രേഖകള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു അനിലിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്.

കല്ലുവെച്ച നുണ പറയുന്നതാരാണ് കരുവന്നൂര്‍ ബാങ്കിലെ സിപിഎം കമ്മീഷന്‍ അംഗമായ പി.കെ. ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷന്‍ ഇല്ലന്ന്. പാര്‍ട്ടിയാപ്പീസില്‍ ഇരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് അരിയങ്ങാടിയില്‍പ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ ചോദിക്ക് താനാരാണെന്ന് അതാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത് അനില്‍ അക്കരെയുടെ കുറിപ്പില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.