തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്‍ക്കാരിനെ തിരുത്തി സി.പി.എം. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിര്‍ദ്ദേശമുണ്ടായത്.
സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും.
Comments are closed for this post.