2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പി. ജയരാജനെ സി.പി.എം ഒറ്റപ്പെടുത്തുന്നു; ഒരുകാലത്ത് നന്നായി ഉപയോഗിച്ചുവെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുകയാണെന്ന പ്രതീതി നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍. ആര്‍.എസ്.എസ് ചര്‍ച്ചയെക്കുറിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ നിഷേധിച്ച കാര്യം ജയരാജന്‍ തുറന്നു പറഞ്ഞത് സി.പി.എമ്മില്‍ സംഭവിക്കാറില്ലാത്ത കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എമ്മിലുള്ള വിള്ളല്‍ എതിര്‍ പാര്‍ട്ടിക്ക് സഹായകരമാകുമെന്നും ഇത് കോണ്‍ഗ്രസിനെ ബാധിക്കുന്ന കാര്യമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

 

സിപിഎമ്മിലുള്ള വിള്ളല്‍ എതിര്‍ പാര്‍ട്ടിക്ക് സഹായകരമാകും. എന്നാല്‍ അതൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ജയരാജനും ജയരാജന്മാര്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യു.ഡി.എഫിന് ലഭിക്കേണ്ട സീറ്റുകള്‍ യു.ഡി.എഫിനു തന്നെ ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

 

ഗോവിന്ദന്‍ മാസ്റ്റര്‍ നിഷേധിച്ച കാര്യം ശരിയാണെന്ന് പറഞ്ഞതിനാല്‍ അതുമായി ബന്ധപ്പെട്ട കലാപം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ഒരു കാലത്ത് നൂറ് ശതമാനവും പാര്‍ട്ടി ഉപയോഗിച്ച ജയരാജനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അതില്‍ സന്തോഷമോ വേവലാതിയോ ഇല്ല. അവര്‍ക്ക് ഒറ്റപ്പെടുത്തുകയോ മത്സരിപ്പിക്കുകയോ മത്സരിപ്പിക്കാതിരിക്കുകയോ ചെയ്യാം സുധാകരന്‍ പറയുന്നു.

 

രണ്ടു തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന കാര്യത്തില്‍ ചില ഇളവുകള്‍ വന്നേക്കാമെന്നും സുധാകരന്‍ സൂചിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.