
തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാവാം, പിന്നീട് അത് ദുര് വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ വിവാദ പരാമര്‍ശത്തെ ചൊല്ലി പ്രതിപക്ഷം രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എം.എ ബേബിയുടെ പ്രതികരണം.ഭരണകൂടത്തിന് കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാന് പറഞ്ഞത്.
കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മന്ത്രിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്നും എം.എ ബേബി വ്യക്തമാക്കി. സജി ചെറിയാന് ജാഗ്രത പുലര്‍ത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചു.
സംഭവത്തില്‍ നാക്കു പിഴ സംഭവിച്ചുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ തന്റെ പരാമര്‍ശത്തെ ചൊല്ലിയുള്ള വാര്‍ത്തകള്‍ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാന് പ്രതികരിച്ചു.