2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നവകേരള സദസ്സ് വലിയ വിജയമെന്ന് സി.പി.എം; മാസപ്പടി വിവാദം അവഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ്സ് വലിയ വിജയമായിരുന്നെന്ന് വിലയിരുത്തി സി.പി.എം. സദസ്സിനെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി സമഗ്ര അവലോകനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലകളില്‍ നിന്നും വിശദമായ റിപ്പോര്‍ട്ടുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കപ്പെട്ടു. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകളായ വീണക്കെതിരെ കേന്ദ്രം പ്രഖ്യാപിച്ച അന്വേഷണം അവഗണിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. നേരത്തേയും കേന്ദ്ര ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. അതിനാല്‍ തന്നെ നിലവിലെ നീക്കം വ്യക്തിക്ക് എതിരിയല്ലെന്നും മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.

cpm assessment that the nava kerala sadass is a bigger success


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.