തിരുവനന്തപുരം: സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുള്ള ലെയ്‌സണ്‍ ഓഫീസറായിട്ടാണ് കെ.വി തോമസിനെ ഡല്‍ഹിയില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് വിട്ടശേഷം കെ.വി തോമസ് നടത്തിയ ഡല്‍ഹി,ബാംഗ്ലൂര്‍ യാത്രകള്‍ പരിശോധിച്ചാല്‍ സംഘപരിവാറുമായുള്ള ബന്ധം മനസിലാകും. സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയില്‍ നിരവധി ഇടനിലക്കാരുണ്ട് അതിലെ ഔദ്യോഗിക ഇടനിലക്കാരനാണ് കെ.വി തോമസെന്ന് സതീശന്‍ ആരോപിച്ചു.
സംസ്ഥാനം അതിന്റെ ചരിത്രം കണ്ട ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണുള്ളത്. ധനസ്ഥിതി കൂപ്പുകുത്തുകയാണ്. ഇതിനിടയിലാണ് സംസ്ഥാനത്തിന് കോടികണക്കിന് രുപ നഷ്ടം വരുത്തുന്ന രീതിയിലാണ് നിയമനം. ഇതാണോ സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നയമെന്ന് അദ്ദേഹം ചോദിച്ചു.
Comments are closed for this post.