തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തമ്മില്‍ വാക്‌പോര്. പാര്‍ട്ടി പിന്തുണ രാഹുല്‍ ഗാന്ധിക്കല്ല, രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിക്കെതിരെയാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞതിനു മറുപടിയുമായി കെ.സുധാകരന്‍ രംഗത്തെത്തി.
രാഹുലിന് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സി.പി.എം പിന്തുണ നല്‍കിയത്. ആര്‍ക്ക് അനുകൂലമായിട്ടാണ് സി.പി.എമ്മിന്റെ പ്രസ്താവന. രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുവെങ്കില്‍ എം.വി ഗോവിന്ദന്റെ ബുദ്ധിക്ക് സാരമായ പ്രശ്‌നമുണ്ട്. രാഹുല്‍ ഗാന്ധിക്കാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും കുട്ടികളും ഒരുപാട് അക്രമം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തിനാണ് സംസ്ഥാനത്ത് പൊലീസ് അക്രമം അഴിച്ചു വിടുന്നത്.
രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് സമരം ചെയ്യുന്ന കുട്ടികള്‍ക്കെതിരെ ഭീകരമായ അക്രമം അഴിച്ചു വിടുന്നത് എന്തിനാണെന്നും കെ സുധാകരന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിക്കല്ല പിന്തുണ ജനാധിപത്യത്തിന് എതിരെ ഉണ്ടായ ഫാസിസ്റ്റ് കടന്നു കയറ്റത്തിനെതിരെ ആണെന്ന് കഴിഞ്ഞ ദിവസം എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
Comments are closed for this post.