അഗര്‍ത്തല: കഴിഞ്ഞ ദിവസം സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എ മുബഷാര്‍ അലിക്കെതിരെ സി.പി.എം നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഉനകോട്ടി ജില്ലയിലെ കൈലാഷാഹര്‍ മണ്ഡലനത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുബഷാര്‍ അലി പത്രിക സമര്‍പ്പിച്ചിരുന്നു.
സി.പി.എമ്മില്‍ നിന്നും നിയമസഭയില്‍ നിന്നും രാജിവെച്ചിട്ടില്ലാത്തതിനാല്‍ ഇയാളെ അയോഗ്യനാക്കണമെന്നുകാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷാഹര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. എന്നാല്‍ അലിയുടെ പത്രിക നടപടി ക്രമങ്ങള്‍ പാലിച്ചുള്ളതാണെന്ന് വ്യക്തിമാക്കി റിട്ടേണിങ് ഓഫീസര്‍ പ്രദീപ് സര്‍ക്കാര്‍ പരാതി തള്ളുകയായിരുന്നു.
Comments are closed for this post.