ആലപ്പുഴ: ലഹരിപരിശോധനയ്‌ക്കെത്തിയ പൊലിസിന് നേരെ ഭീഷണിയും അസഭ്യംപറച്ചിലുമായി സി.പി.എം നേതാവ്. കഞ്ഞിക്കുഴി സി.പി.എം ലോക്കല്‍ സെക്രട്ടറി ഹെബിന്‍ ദാസാണ് നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥന്‍ ഷൈനെ അസഭ്യം പറഞ്ഞത്.
നാര്‍കോട്ടിക്‌സ് സെല്‍ സീനിയര്‍ സി.പി.ഓ. ഷൈന്‍ കെ.എസിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. ശബ്ദരേഖ പൊലിസുദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഞാനങ്ങോട്ട് വരുന്നുണ്ട്. സാറേ എസ്‌ഐ ആണെങ്കിലും ആരാണെങ്കിലും ശരി, ആവശ്യമില്ലാത്ത പരിപാടി എടുക്കണ്ട കേട്ടോ. നമ്മുടെ അടുത്ത് ആ പണി എടുക്കേണ്ട. സാറിന് നമ്മളെ വിളിച്ച് പറയാമായിരുന്നല്ലോ. സാറിന് ആവശ്യമുള്ള എല്ലാ കേസും നമ്മളെ വിളിച്ച് നമ്മളല്ലേ കൈകാര്യം ചെയ്യുന്നത്. രാകേഷിന് എന്നെ വിളിച്ചപ്പോ കിട്ടിയല്ലോ’ എന്നെല്ലാമാണ് ഹെബിന്‍ ദാസ് പറയുന്നത്
കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിനു സമീപം യുവാക്കള്‍ കൂട്ടംകൂടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്‌ക്വാഡിന് കൈമാറിയിരുന്നു. അതിനെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം ഇവിടെ പരിശോധനയ്‌ക്കെത്തി. അവിടെയുണ്ടായിരുന്ന യുവാക്കളുടെ കൂട്ടത്തില്‍ ഹെബിന്‍ ദാസിന്റെ ബന്ധുവുമുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇയാളുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. ഇതാണ് ഹെബിന്‍ദാസിനെ പ്രകോപിപ്പിച്ചത്.
Comments are closed for this post.