കോഴിക്കോട്: സിപിഎം നേതാവ് ജോര്‍ജ് എം തോമസിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു . മുന്‍ എംഎല്‍എ കൂടിയായ തോമസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് തോമസ്. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സാമ്പത്തിക ക്രമക്കേടും പാര്‍ട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് നടപടിക്ക് കാരണം. ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
Comments are closed for this post.