2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പോക്സോ കേസില്‍ പ്രതിയായ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യണം: നാളെ സ്‌കൂളിലേക്ക് എം.എസ്.എഫ് മാര്‍ച്ച്

  • മാനേജ്മെന്റിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യം

മലപ്പുറം: പോക്സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലപ്പുറം നഗരസഭ മുന്‍ അംഗവും സെന്റ് ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും സി.പി.എം നേതാവുമായ കെ.വി.ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നും
മാനേജ്മെന്റിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ
സെന്റ്‌ജെമാസ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും. നാളെ രാവിലെ പത്തുമണിക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
30 വര്‍ഷം അധ്യാപകനായ കെ.വി.ശശികുമാര്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗികകമായി പീഡിപ്പിച്ചു എന്നതാണ് ഉയര്‍ന്ന പരാതി.

ഇതേ തുടര്‍ന്ന് ഇദ്ദേഹം കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഒടുവില്‍ സി.പി.എമ്മും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്.
മലപ്പുറം നഗരസഭയില്‍ സി.പി.എം മൂന്നാം പടി വാര്‍ഡ് കൗണ്‍സിലര്‍ ആണ് കെ.വി ശശികുമാര്‍. മീടു ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹം രാജിവെച്ചിരുന്നു. മലപ്പുറം സെന്റ്.ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്.
ഇദ്ദേഹം 30 വര്‍ഷത്തോളമായി സ്‌കൂളിലെ പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടിയ കാര്യങ്ങള്‍ പറഞ്ഞും, ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിച്ചും കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടികളില്‍ പലരും ഇരകളായിരുന്നു. പലതവണ മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും അധ്യാപകനെതിരേ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.