തിരുവനന്തപുരം: 42 വര്‍ഷം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കൈയിട്ട് നടന്നവരാണ് സി.പി.എമ്മെന്നും ഇപ്പോള്‍ അന്ന് അവര്‍ വര്‍ഗീയ കക്ഷി ആയിരുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിഷയം മാറ്റുകയാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസ് ചര്‍ച്ചക്ക് പിന്നില്‍ യു.ഡി.എഫിനും പങ്കുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണ്. ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.
ശ്രീ എം എന്ന ആത്മീയാചാര്യന്റെ ഇടനിലയില്‍ ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്. 42 വര്‍ഷം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കൈയിട്ട് നടന്നവരാണ് സി.പി.എം. ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിഷയം മാറ്റുകയാണ്. സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതണ്ട. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവര്‍ ആത്മഹത്യ സ്‌ക്വാഡുകള്‍ അല്ല. അവര്‍ കോണ്‍ഗ്രസിന്റെ പുലിക്കുട്ടികളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് സി.പി.എമ്മാണ്. ശ്രീ എം എന്ന ആത്മീയാചാര്യന്റെ മദ്ധ്യസ്ഥതയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ കോടിയേരിയും പിണറായിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തി. ദിനേശ് നാരായണന്റെ പുസ്തകത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.ആ ചര്‍ച്ചക്കു ശേഷം ആര്‍.എസ്.എസ് സി.പി.എം സംഘട്ടനം കുറഞ്ഞെന്നും പകരം സി.പി.എമ്മുകാര്‍ കോണ്‍ഗ്രസിനു നേരെ ആക്രമണം ശക്തമാക്കിയെന്നും വിഡി സതീശന്‍ പറഞ്ഞു.
Comments are closed for this post.