2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ പിരിച്ച 8 ലക്ഷം വെട്ടിച്ചു; സി.പി.എമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം

പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ പിരിച്ച 8 ലക്ഷം വെട്ടിച്ചു; സി.പി.എമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ ഫണ്ട് തട്ടിപ്പ് പരാതി. കോടതിയില്‍ കെട്ടിവെച്ച ജാമ്യത്തുക വെട്ടിച്ചെന്നാണ് ആരോപണം.

ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടര്‍ന്ന് 20 സി.പി.എം പ്രവര്‍ത്തകര്‍ കേസില്‍ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി എട്ടുലക്ഷം രൂപ പിരിച്ചിരുന്നു. കേസ് വെറുതെ വിട്ടതിനാല്‍ ഈ തുക തിരികെ ലഭിച്ചെന്നും ഇതു പാര്‍ട്ടിക്ക് നല്‍കിയില്ലെന്നുമാണ് മുന്‍ ഏരിയാ കമ്മിറ്റി അംഗം നല്‍കിയ പരാതിയില്‍ പറയുന്നത്.

രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തിനെതിരേ അന്വേഷണം നടത്താന്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം. വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗം ടി രവീന്ദ്രന്‍നായര്‍ക്കെതിരെയാണ് നേരത്തെ ആരോപണമുണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം.

കേസ് നടത്തിപ്പിന് നല്‍കിയ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് രവീന്ദ്രന്‍ നായര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.