2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കരുവന്നൂരിലെ വായ്പ നിയന്ത്രിച്ചത് സി.പി.എം; അനധികൃത വായ്പകള്‍ക്ക് പ്രത്യേക മിനിറ്റ്‌സ്: ഇ.ഡി കണ്ടെത്തല്‍

കരുവന്നൂരിലെ വായ്പ നിയന്ത്രിച്ചത് സി.പി.എം; അനധികൃത വായ്പകള്‍ക്ക് പ്രത്യേക മിനിറ്റ്‌സ്: ഇ.ഡി കണ്ടെത്തല്‍

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ വായ്പകള്‍ നിയന്ത്രിച്ചത് സി.പി.എം എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. സി.പി.എം പാര്‍ലമെന്ററി സമിതി ആണ് വായ്പ അനുവദിച്ചത്. അനധികൃത വായ്പകള്‍ക്ക് പാര്‍ട്ടി പ്രത്യേക മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നെന്നും ഇ.ഡി കണ്ടെത്തി.

സ്വത്ത് കണ്ട് കെട്ടിയ റിപ്പോര്‍ട്ടില്‍ ആണ് ഇ.ഡിയുടെ വെളിപ്പെടുത്തല്‍. മുന്‍ മാനേജര്‍ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഇഡി ഇതുവരെ 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഒന്നാം പ്രതി സതീഷ് കുമാറിന്റെ 24 സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. സതീഷ് കുമാറിന്റെയും ഭാര്യയുടെയും 46 അക്കൗണ്ടുകളും കണ്ടുകെട്ടി. ഒരു കോടിയിലേറെ രൂപയാണ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടി. മൂന്നാം പ്രതി സി കെ ജില്‍സിന്റെ മൂന്ന് വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്.

   

സ്വത്തുക്കള്‍ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ബാങ്ക് വഴി നല്‍കാനാണ് ഇഡിയുടെ തീരുമാനം. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരെയാണ് കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. കേസില്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി വി സുഭാഷിനെ ഇഡി ചോദ്യം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.