
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കി. പകരം സമാപന സമ്മേളനം ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം 500 ഓളം പേരെ പങ്കെടുപ്പിച്ച് മെഗാതിരുവാതിര നടത്തിയത് വിവാദമായിരുന്നു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച നടത്താനിരുന്ന സമാപന പൊതുസമ്മേളനമാണ് ഒഴിവാക്കിയത്.