2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

രാഷ്ട്രീയ പകപോക്കലിന് സി.പി.എം കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിക്കുന്നു; സ്വത്ത് കണ്ടുകെട്ടിയവര്‍ക്ക് നിരാശരാകേണ്ടിവരുമെന്നും കെ.എം ഷാജി

കോഴിക്കോട്: ഭാര്യയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയതിന് പിന്നില്‍ സി.പി.എം കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് നടത്തിയ നാടകമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഈ വേട്ടയെ നിയമപരമായി നേരിടും. പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷണം നടത്തി കഴമ്പില്ലെന്ന് ബോധ്യപ്പെട്ട് തളളിയ പരാതി വീണ്ടും പൊടിതട്ടിയെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റിന് കൈമാറിയത് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്. സ്വത്ത് കണ്ടുകെട്ടല്‍ ശ്രമം നടത്തിയവര്‍ക്ക് അവസാനം നിരാശരാകേണ്ടിവരുമെന്നും ഷാജി വ്യക്തമാക്കി.

രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ സംഘ്പരിവാര്‍ കേന്ദ്ര ഏജന്‍സികളെയും ഇ.ഡിയെയും ആയുധമാക്കുന്നു എന്ന് നാഴികക്ക് നാല്‍പതു വട്ടം വിളിച്ചു പറയുന്നവര്‍ തന്നെ അതേ ഏജന്‍സിയെ കൂട്ടുപിടിച്ച് പകപോക്കുന്നു. ഈ രാഷ്ട്രീയ പകപോക്കലിന്റെ തിരക്കഥ വ്യക്തമാണ് കെ.എം ഷാജി പറഞ്ഞു.
പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കാനാവാതെ വന്നതോടെ കോഴിക്കോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങിയ തന്റെ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പിഡബ്ല്യുഡി 1.90 കോടി രൂപ വീടിന് കണക്കാക്കി അതില്‍ 25 ലക്ഷം കണക്കില്‍ പെടാത്തതുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും കെ.എം ഷാജി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.