2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയുമായി സി.പി.എം

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയുമായി സി.പി.എം

തിരുവല്ലവീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയുമായി സി.പി.എം: വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഉള്‍പ്പെട്ട സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സി.പി.എം. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരെയാണ് പാര്‍ട്ടിനേതൃത്വം നടപടി സ്വീകരിച്ചത്. പീഡനക്കേസില്‍ ഡി.എന്‍.എ. പരിശോധന അട്ടിമറിക്കാനും ബ്രാഞ്ച് സെക്രട്ടറി ശ്രമിച്ചിരുന്നു.

സംഭവത്തിനു പിന്നാലെ പാര്‍ട്ടി ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം പാര്‍ട്ടിയില്‍ വീണ്ടും തിരിച്ചെത്തി സജിമോന്‍ ചുമതലകളേറ്റു.

ഇതിനിടെ സിപിഎം പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തിയ കേസിലും പ്രതിയായി. തിരുവല്ലയിലെ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റു കൂടിയാണ് സജിമോന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.