2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘അടിച്ച ആളുമാറി’ നവകേരള സദസിനിടെ മര്‍ദ്ദനമേറ്റ സി.പി.എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു

കൊച്ചി: നവകേരള സദസിനിടെ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു. തമ്മനം ഈസ്റ്റ് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. മറൈന്‍ ഡ്രൈവില്‍ ഇന്നലെ നടന്ന നവകേരള സദസിനിടെയായിരുന്നു സംഭവം.

വേദിയില്‍ പ്രതിഷേധിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് അരികില്‍ ഇരുന്നതിന് പിന്നാലെയായിരുന്നു തന്നെയും ആക്രമിച്ചതെന്ന് പാര്‍ട്ടി വിട്ട റയീസ് വ്യക്തമാക്കി. തല്ലുകൊള്ളുന്നതിനിടെ താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് റയീസ് പറയുന്നത്. ഇനി സി.പി.എമ്മില്‍ തുടരില്ലെന്നും റയീസ് പറയുന്നു.

‘അടിച്ച ആളുമാറി’ നവകേരള സദസിനിടെ മര്‍ദ്ദനമേറ്റ സി.പി.എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.