ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ത്രിപുരയിലെ വിജയം പണത്തിന്റെ സ്വാധീനം ഉപയോഗിച്ചെന്ന ആരോപണവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമരാഷ്ട്രീയത്തിനൊപ്പം പണത്തിന്റെ സ്വാധീനവുമാണ് ബിജെപിയുടെ വിജയത്തിൽ കാണുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ബിജെപിയുടെ വിജയം നിറം മങ്ങിയതാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
2018 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഈ വർഷം 33 ആയി കുറഞ്ഞു. ബി.ജെ.പിയുടെ അക്രമരാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയാണ് ഇത്. നേരിയ വിജയം മാത്രമാണ് ബി.ജെ.പിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി ആരോപിച്ചു.
അക്രമ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നിട്ട് വെച്ചത്. കനത്ത അക്രമമാണ് ബി.ജെ.പി ത്രിപുരയിൽ നടത്തിയത്. അക്രമത്തിൽ പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും ഞങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ല. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും നന്ദിയും അദ്ദേഹം അറിയിച്ചു.
Comments are closed for this post.