
തിരുവനന്തപുരം: ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തില്‍ നടപടി സി.പി.എം തീരുമാനിക്കട്ടെയെന്ന് സി.പി.ഐ. സി.പി.എമ്മിന്റെ തീരുമാനത്തിനുശേഷം മാത്രം പ്രതികരണമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.
സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് അംഗമാണ് സജി ചെറിയാന്. സി.പി.എമ്മിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം വരട്ടെ. എന്നിട്ട് മാത്രമേ പ്രതികരണമുള്ളൂവെന്നും കാനം വ്യക്തമാക്കി.
അതേസമയം, ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിവരം തേടി. ഉചിതമായി നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.