2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുക; പുതുപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് പുതുപ്പാടി മട്ടക്കുന്നില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടുനല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി പിണറായി സര്‍ക്കാരുകളുടെ നടപടിക്കെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സംയുക്ത സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കണമെന്നാണ് മോവോയിസ്റ്റുകളുടെ പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററിലെ പ്രധാന ആവശ്യം. ഇതില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മോവോയിസ്റ്റുകള്‍ തയാറാണെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു. ഒരിക്കല്‍ ടൗണില്‍ പ്രസംഗവും നടത്തിയാണ് തിരിച്ച് പോയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.