2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വിഭാഗീയതക്കൊടി ഉയര്‍ത്തി സി.പി.ഐ; താക്കീതുമായി കാനം, കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്‌കരിച്ച് കെ.ഇ ഇസ്മയിലും സി ദിവാകരനും

തിരുവനന്തപുരം: വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സി.പി.ഐയിലില്ലെന്നും അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും കാനത്തിന്റെ മുന്നറിയിപ്പ്. മുന്‍കാല ചരിത്രം ഇത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി മുഖ മാസികയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

മുന്നറിയിപ്പിന് പിന്നാലെ സി.പി.ഐയുടെ കൊടിമര കൈമാറ്റ ചടങ്ങ് കെ.ഇ ഇസ്മയിലും സി ദിവാകരനും ബഹിഷ്‌ക്കരിച്ചു.നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുക്കുന്നില്ല. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടത് ഇസ്മയിലായിരുന്നു. ഇസ്മയില്‍ വിട്ടു നിന്നതോടെ കൊടി മരം മന്ത്രി ജി. ആര്‍ അനിലാണ് കൈമാറിയത്. ജില്ലയുടെ ചുമതലയുള്ള നിര്‍വാഹക സമിതിയംഗമാണ് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍.

വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നണിയില്‍ ഉന്നയിക്കുന്നതില്‍ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ഉന്നയിക്കേണ്ട കാര്യങ്ങള്‍ മുന്നണിയില്‍ കൃത്യമായ രീതിയില്‍ പറയും. ചിലപ്പോള്‍ പരസ്യ പ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സി.പി.ഐക്കില്ലെന്നും കാനം കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.