2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഒരു പാര്‍ട്ടിക്ക് ഇത്തരം ഒരു ഗതികേട് വന്നല്ലോ…, സി.പി.ഐക്കെതിരെ എം.വി ജയരാജന്റെ പരിഹാസം

കണ്ണൂര്‍: സി.പി.ഐക്കെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്‍. സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറി കിടക്കാനുള്ള കൂടാരമാണ് സി.പി.ഐയെന്നും എം.വി ജയരാജന്‍ പറഞ്ഞു.

സി.പി.എം നടപടി എടുത്തവരെയും സ്വീകരിക്കാന്‍ സി.പി.ഐ തയ്യാറാവുന്നു. ഒരു പാര്‍ട്ടിക്ക് ഇത്തരം ഒരു ഗതികേട് വന്നല്ലോ എന്നും ജയരാജന്‍ പരിഹസിച്ചു. തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എം.വി ജയരാജന്റെ പ്രസ്താവന.

ഒന്നും രണ്ടും ആളുകള്‍ പോയാല്‍ തകരുന്നതല്ല ഈ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരന്‍ അറുപതോളം പ്രവര്‍ത്തകരെകൂട്ടി സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. മുരളീധരനെ അനുകൂലിക്കുന്നവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേര്‍ത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.