മുംബൈ: കടയില്‍ സൂക്ഷിച്ചിരുന്ന പപ്പായ കഴിച്ചതിന് പശുവിനെ മര്‍ദിച്ചെന്നാരോപിച്ച് പഴക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു. തൗഫിക്ക് ബാസിര്‍ മുജാവര്‍ എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് തൗഫിക്കിന്റെ കട. ബുധനാഴ്ച കടയില്‍നിന്ന് പപ്പായ എടുത്ത് കഴിച്ച പശുവിനെ ഇയാള്‍ ഉപദ്രവിച്ചെന്നും കത്തിയുപയോഗിച്ച് പശുവിന്റെ അടിവയറ്റിലും ശരീരഭാഗങ്ങളിലും ഉപദ്രവിച്ചെന്നുമാണ് പരാതി. സംഭവത്തിന്റെ ദൃക്‌സാക്ഷികളില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയാണ് പശുവിന് ചികിത്സ ലഭ്യമാക്കിയത്. കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത തൗഫിക്കിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് വിട്ടയച്ചു.
Comments are closed for this post.